സച്ചാര്‍; പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

തലശേരി: സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പിലക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുക, മൂന്നോക്ക-പിന്നോക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാ ആനുപാതിക പ്രാതിനിധ്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എരഞ്ഞോളി പഞ്ചായത്ത് മുസ്‌ലിം യൂത്ത് കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്തത്തില്‍ കൂളി ബസാറില്‍ യുവജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മുസ്‌ലിം ലീഗ് ധര്‍മ്മടം മണ്ഡലം ജന. സെക്രട്ടറി എന്‍.പി താഹിര്‍ ഉദ്ഘാടനം ചെയ്തു. അസീസ് വടക്കുമ്പാട്, എ.കെ മഹമൂദ് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി ഷഫീര്‍, കെ ഷഫീഖ്, എന്‍. കെ ഹുസൈന്‍, എ.കെ നസീര്‍, പി ഷാമില്‍ സംസാരിച്ചു. കെ.കെ ലത്തീഫ്, ടി ഇസ്മയില്‍, പി ഖാസിം, ബി ഹമീദ്, കെ കെ ഇബ്രാഹിം, എസ് കെ റഷീദ്, അല്‍താഫ്, മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.






