കണ്ണൂര്‍ വിമാനത്താവളം: വിദേശവിമാനകമ്പനികളെ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥന കേന്ദ്രം തള്ളി

കണ്ണൂര്‍: വിദേശവിമാനകമ്പനികളെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ഥന കേന്ദ്രം തള്ളി. രണ്ടാഴ്ചമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ ഇതുസംബന്ധമായി നിവേദനം നല്‍കുകയും കേന്ദ്രവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. 2019-ലും കേരളം ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് അറിയിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വിദേശവിമാനകമ്പനികളെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നത് കൂടാതെ ആസിയാന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള വ്യോമയാനക്കരാര്‍ കണ്ണൂരിന് ബാധകമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതും കേന്ദ്രം നിരാകരിച്ചിരിക്കയാണ്.

2018 ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ കണ്ണൂര്‍ വിമാനത്താവളത്തില്‍ 2019 അവസാനത്തോടെ, കോവിഡ്മൂലം സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിന് മുമ്പ് വരെ, ഇന്ത്യന്‍ കമ്പനികകളുടെ 65 അന്താരാഷ്ട്ര സര്‍വീസുകള്‍ ആഴ്ചയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉഭയകക്ഷിക്കരാറുകളുടെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍നിന്ന് ഏത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സര്‍വീസ് നടത്താന്‍ സ്വാതന്ത്ര്യമുണ്ട്.

നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.