കേളി കുടുംബവേദി സ്മിതയ്ക്ക് യാത്രയയപ്പ് നൽകി

റിയാദ്: പതിനാറ് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കേളി കുടുംബവേദി അംഗം പി.വി.സ്മിതയ്ക്ക് കുടുബവേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. റിയാദ് ഇന്ത്യൻ സ്‌കൂൾ അധ്യാപികകൂടിയായ സ്മിത കുടുംബവേദി ബത്ത യൂണിറ്റ് അംഗമാണ്. മലയാളം മിഷൻ റിയാദ് ചാപ്റ്റർ അധ്യാപികയായും പ്രവർത്തിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കുടുംബവേദി ബത്ത യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ് കുടുംബവേദിയുടെ ഉപഹാരം സ്മിതയ്ക്ക് കൈമാറി. ചടങ്ങിൽ ബത്ത യൂണിറ്റ് ട്രഷറർ ഷൈനി അറയ്‌ക്കൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സന്ധ്യ രാജ്, അനിൽ അറയ്ക്കൽ, വിനോദ്, കുടുംബവേദിയിലെ കുട്ടികളായ ഹേന പുഷ്പരാജ്, നേഹ പുഷ്പരാജ്, അനാമിക അറയ്ക്കൽ, അവന്തിക അറയ്ക്കൽ, ഗൗതം കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യാത്രയയപ്പിന് സ്മിത നന്ദി പറഞ്ഞു.
നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.






