തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തണം: എന്‍.സി.പി

തളിപ്പറമ്പ്: 65 വര്‍ഷത്തോളം പഴക്കമുള്ള തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കണമെന്ന് എന്‍.സി.പി തളിപ്പറമ്പ് ബ്ലോക്ക് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. അതോടൊപ്പം ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തണമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ആശുപത്രിക്ക് ആധുനിക രീതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് രാമചന്ദ്രന്‍ തില്ലങ്കേരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മീത്തല്‍ കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അനില്‍ പുതിയവീട്ടില്‍, എ.വി രവീന്ദ്രന്‍, ടി.ഷാജി, ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു.