17 കാരിയെ പീഡിപ്പിച്ച ആലക്കോടു സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ ശിക്ഷിച്ചു. പ്രതിയെ മൂന്ന് വര്‍ഷം കഠിനതടവിനൊപ്പം 20,000 രൂപ പിഴയും ഈടാക്കാന്‍ തളിപ്പറമ്പ് ഫസ്റ്റ് ട്രാക്ക് പോക്‌സോ കോടതി വിധിച്ചു.
കണ്ണൂര്‍ ജില്ലയിലെ ആലക്കോട് പെരുനിലം കോളനിയിലെ 44 കാരായ പള്ളിക്കര വീട്ടില്‍ കൊടകന്‍ രാജന്‍ എന്ന പി.കെ.രാജനാണ് പ്രതി. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി കെ.മുജീബ്‌റഹ്‌മാനാണ് സിക്ഷാവിധി നല്‍കിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
2013 മാര്‍ച്ച് 24 നാണ് കേസിനാസ്പദമായ സംഭവം. 17 വയസുകാരിയെ അമ്മയുടെ ഒത്താശയോടെയാണ് ഈയ്യ ഭരണി തുരുത്ത് എന്ന സ്ഥലത്തുവെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.
പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. ഏറെ വിവാദമായ കേസ് അന്വേഷിച്ചത് ആലക്കോട് ഇന്‍സ്‌പെക്ടറായിരുന്ന പി.കെ. സുധാകരനാണ്. പെണ്‍കുട്ടിയുടെ അമ്മ കേസിലെ രണ്ടാം പ്രതിയാണെങ്കിലും ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ആണ്.






