പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിലെ തലതിരിഞ്ഞ നയത്തില്‍ പ്രതിഷേധിച്ച് തലശേരിയില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ

തലശ്ശേരി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുവയാനുള്ള വാക്‌സിന്‍ നല്‍കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയത്തില്‍ പ്രതിഷേധിച്ച്, ‘വാക്‌സിന്‍ നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി തലശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി ഗവ: ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഡി സി സി ജന: സെക്രട്ടറി അഡ്വ. സി.ടി. സജിത് ഉത്ഘാടനം ചെയ്തു. എം.പി. അസ്സൈനാര്‍, പി.വി. രാധാകൃഷ്ണന്‍, കെ.ഇ. പവിത്രരാജ്, എം.വി. സതീശന്‍, എന്‍. മോഹനന്‍, ഉച്ചുമ്മല്‍ ശശി, ഇ.വി ജയ കൃഷ്ണന്‍, എ.ഷര്‍മ്മിള, അഡ്വ: കെ.സി.രഘുനാഥ്, പി.ഒ.മുഹമ്മദ് റാഫി ഹാജി എന്നിവര്‍ സംസാരിച്ചു.
പി.കെ. സോന, സി. പ്രശാന്തന്‍, കെ.പി. രാഗിണി, പി.എം പത്മജ, യു. സിയാദ്, അനസ് ചാലില്‍, പി. സുകുമാരന്‍, എ.വി. രാമദാസ് എന്നിവര്‍ നേതൃത്വം നല്‍കി.






