തലശ്ശേരിയില്‍ വട്ടമേശ സംഗമം നസീര്‍ നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു

തലശ്ശേരി: ഭാഷാ സമര പോരാട്ടത്തെ അനുസ്മരിക്കുന്ന സമയത്ത് അവകാശ പോരാട്ടത്തിന്റെ സമര കളങ്ങള്‍ തീര്‍ക്കേണ്ട സാമൂഹ്യ അന്തരീക്ഷത്തിലൂടെയാണ് കേരളവും ന്യൂനപക്ഷങ്ങളും കടന്നുപോവുന്നതെന്ന് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നസീര്‍ നെല്ലൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സ്‌ക്കോളര്‍ഷിപ്പ് അട്ടിമറിച്ചത് പോലെ ന്യൂനപക്ഷ-പിന്നാക്ക വിഭാഗത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കാനുള്ള ഭരണകൂട ഗൂഢശ്രമങ്ങള്‍ നടക്കുന്നുവെന്നും അതിനെതിരെ ഉയരുന്ന കൂട്ടായ്മയായ മുസ്‌ലിം യുവജന കാര്‍ഡിനേഷന്‍ സംഘടിപ്പിക്കുന്ന യുവജന പ്രതിഷേധ സംഗമം നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ധര്‍മ്മപോരാട്ടത്തിന്റെ ഐക്യ കാഹളമാണെന്നും നസീര്‍ നെല്ലൂര്‍ കുട്ടിച്ചേര്‍ത്തു.

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പിലാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് തലശ്ശേരി നിയോജക മണ്ഡലത്തില്‍ തലശ്ശേരി, ന്യൂമാഹി, ചൊക്‌ളി, കതിരൂര്‍, എരഞ്ഞോളി എന്നിവിടങ്ങില്‍ നടക്കുന്ന യുവജന പ്രതിഷേധ സംഗമം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.

ജൂലായ് 30 ന് യൂത്ത് ലീഗ് ദിനത്തില്‍ പതാക ദിനവും ഭാഷാ അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും ആഗസ്റ്റ് 5 ന് മുന്‍പ് പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേരും.

പ്രസിഡന്റ് റഷീദ് തലായിയുടെ അധ്യക്ഷതയില്‍ നസീര്‍ നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, തസ്‌ലിം ചേറ്റംക്കുന്ന്, ഫൈസല്‍ പുനത്തില്‍, ഷഹബാസ് കായ്യത്ത്, അഫ്‌സല്‍ മട്ടാമ്പ്രം, ജംഷീര്‍ മഹമൂദ്, റമീസ് നരസിംഹ, ദാവൂദ് കതിരൂര്‍, ഷാജിര്‍ പൊന്ന്യം, സഫീര്‍ മത്തിപ്പറമ്പ്, അഫ്‌സല്‍ സഫ, സാഹിദ് ചേറ്റംക്കുന്ന്, ഷഫീര്‍ വടക്കുമ്പാട്, ഉമ്മര്‍ വടക്കുമ്പാട്, ഫിറോസ് പുന്നോല്‍, സജീര്‍ വിസി, ഇജാസ് ചക്ക്യത്ത്, മഹറൂഫ് മണിയാട്ട്, ഫസല്‍ ചേരിക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി തഫ്‌ലീം മാണിയാട്ട് സ്വാഗതവും, പി.കെ സാദിഖ് നന്ദിയും പറഞ്ഞു.