ഇന്ത്യ അടക്കം യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരമാരോട് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ജിദ്ദ: കോവിഡ് -19 കേസുകളും പുതിയ വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്ത, അതേസമയം യാത്രാ വിലക്കുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സൗദി പൗരമാരോട് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
നിരോധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് മന്ത്രാലയ ദൗദ്യോഗീക വൃത്തങ്ങള്‍ അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അധികാരികള്‍ നല്‍കിയ ഔദ്യോഗീക നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്രാ നിരോധനമുള്ള രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്രചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. അത്തരം രാജ്യങ്ങളിലേക്ക് യാത്രചെയ്തതായി തെളിഞ്ഞാല്‍ നിയമപരമായ നടപടിയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയവര്‍ക്ക് 3 വര്‍ഷത്തേക്ക് വിദേശയാത്ര നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പകര്‍ച്ചവ്യാധി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലാത്ത രാജ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും പൗരന്മാരോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.






