സ്വകാര്യ ബസ്സ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകൾ തലശ്ശേരിയിൽ ഉപവസിച്ചു

തലശ്ശേരി: കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന സ്വകാര്യ ബസ്സ് വ്യവസായത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമകൾ തലശ്ശേരിയിൽ ഉപവാസ സമരം നടത്തി. തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച സമരം നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി ഉദ്ഘാ
ടനം ചെയ്തു.
അസോസിയേഷൻ പ്രസിഡണ്ട് കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. വ്യത്യസ്ഥ രാഷ്ടിയ പാർട്ടി: ട്രേഡ് യൂണിയൻ:സംഘടന: ഭാരവാഹികളായ അഡ്വ.സി.ടി.സജിത്ത്, സി.പി.ഷൈജൻ, കെ.ലിജേഷ്, പി.ജനാർദ്ദനൻ, ജ്യോതിർ മനോജ്, മുകുന്ദൻ, ജവാദ് അഹമ്മദ്, ടി.എം.സുധാകരൻ, കൊട്ടിയോടി വിശ്വനാഥൻ, കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു. കോവിഡ് കാല റോഡ് ടാക്സ് ഒഴിവാക്കുക, ബസ്സുടമകൾക്ക് പലിശരഹിത വായ്പ അനുവദിക്കുക, പൊതുഗതാഗത സംരക്ഷണത്തിന് പാക്കേജ് പ്രഖ്യാപിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കേന്ദ്രങ്ങളിലും ബസ്സുടമകൾ സമരം നടത്തുന്നുണ്ട്. ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വേലായുധൻ നൽകിയ നാരങ്ങനീര് കുടിച്ച് വൈകിട്ടോടെ ഉപവാസം അവസാനിപ്പിച്ചു. ഫെഡറേഷൻ സെൻട്രൽ കമ്മിറ്റിയംഗം കെ.കെ.ജിനചന്ദ്രൻ നന്ദി പറഞ്ഞു.






