Keralaഭര്‍ത്തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവിൻ്റെ മാതാപിതാക്കള്‍ അറസ്റ്റില്‍ ആലപ്പുഴ: വള്ളികുന്നത്ത് പത്തൊന്‍പതുകാരി ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ സ്ത്രീധനപീഡനത്തിന് അറസ്റ്റ് ചെയ്തു. വള്ളികുന്നം കടുവിനാല്‍ ലക്ഷ്മിഭവനത്തില്‍ ഉത്തമന് (51), ഭാര്യ സുലോചന (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മകനും സൈനികനുമായ വിഷ്ണുവിൻ്റെ ഭാര്യ സുചിത്ര(19)യെ ജൂണ്‍ 22-നാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിൻ്റെ മാതാപിതാക്കള്‍ മാനസികമായി പീഡിപ്പിച്ചതിൻ്റ മനോവിഷമത്തിലാണ് സുചിത്ര ആത്മഹത്യചെയ്തതെന്നു തെളിഞ്ഞതിനാലാണ് അറസ്റ്റെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഡോ. ആര്. ജോസ് പറഞ്ഞു.മാര്‍ച്ച് 21-നായിരുന്നു ഇവരുടെ വിവാഹം. ഒരുമാസം കഴിഞ്ഞ് വിഷ്ണു ജോലിസ്ഥലമായ ഉത്തരാഖണ്ഡിലേക്കു പോയി. ഭാര്യ ആത്മഹത്യചെയ്ത തൊട്ടടുത്തദിവസം വിഷ്ണു നാട്ടിലെത്തി. സ്ത്രീധനമായി കൂടുതല്‍ പണം ആവശ്യപ്പെട്ടും സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കുന്നതിനെച്ചൊല്ലിയും മകളെ ഭര്‍ത്തൃവീട്ടുകാര്‍ ശല്യപ്പെടുത്തിയിരുന്നതായി സുചിത്രയുടെ അമ്മ സുനിത പോലീസിനു മൊഴിനല്‍കിയിരുന്നു. അച്ഛന് കൃഷ്ണപുരം തെക്ക് കൊച്ചും മുറി വീട്ടില്‍ സുനില്‍ സൈനികനാണ്. അറസ്റ്റിലായ ഉത്തമനെയും സുലോചനയെയും കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. July 27, 2021 1:26 pm By : editor1 Related കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബി ജെ പി നേതാവ് മെഹ്റമില്ലാത്ത ആദ്യഹജജ് സംഘത്തിന് മക്ക കെ എം സിസി വളണ്ടിയർമാരുടെ വരവേൽപ്പ് കേരളത്തിൽ നിന്നും മഹ്റമില്ലാത്ത ആദ്യ ഹജ്ജ് സംഘം എത്തി കേന്ദ്ര-കേരള സര്‍ക്കരുകള്‍ സഹകരണ മേഖലയെ കഴുത്ത്ഞരിച്ച് കൊല്ലുന്നു: വി.എ. നാരായണന്