വെള്ളൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നിയന്ത്രിത ഭരണസമിതി നടത്തിയത് 44 കോടിയുടെ തട്ടിപ്പ്

കോട്ടയം: കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നിയന്ത്രിത ഭരണസമിതി തട്ടിയത് നിക്ഷേപകരുടെ 44 കോടി രൂപ. 102 കോടി നിക്ഷേപ മൂലധനമുണ്ടായിരുന്നു ബാങ്കിന്. ഭരണ സമിതിക്കെതിരെ നപടി എടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തവിട്ടെങ്കിലും രണ്ട് വര്‍ഷമായിട്ടും ഒന്നും സംഭവിച്ചില്ല. വിജിലൻസ് അന്വേഷണവും പാതി വഴിയില്‍ മുടങ്ങി.
30 വര്‍ഷമായി സിപിഎം നിയന്ത്രിത സമിതിയാണ് ഭരണം. ഒരേ വസ്തുവിന്‍റെ ഈടില്‍ ഇഷ്ടക്കാര്‍ക്ക് വായ്പ നൽകുകയും, ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒറ്റ രേഖയില്‍ കോടികള്‍ അനുവദിച്ചു നൽകുകയും ചെയിതു. ഈടില്ലാതെയും വായ്പകള്‍ നൽകുകയും ചെയ്ത് സാധാരണക്കാരന്‍റെ പണമെല്ലാം അങ്ങനെ കൊള്ളക്കാര്‍ വീതിച്ചെടുത്തു.
സഹകരണ വകുപ്പ് 65, 68 വകുപ്പ് പ്രകാരം അന്വേഷണം നടന്നു. അതിൻ്റെ അടിസ്ഥാനത്തിൽ 1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച് പിടിക്കാനും ഉത്തരവായി. വിജിലൻസും കേസ് എടുത്തെങ്കിലും പിന്നീട് കൊവിഡ് കാരണങ്ങൾ പറഞ്ഞ് അവര്‍ക്കും അനക്കമില്ലാതെയായി.






