പോലീസ്  ന ടപടി തീരദേശ ജനതയോടുള്ള വെല്ലുവിളി:  ഡോ.ഡി.സുരേന്ദ്രനാഥ്

തലശ്ശേരി: കരിമണൽഖനന നീക്കം തീരദേശ ജനതയോടുള്ള വെല്ലുവിളിയെന്ന് പരിസ്ഥിതി പ്രവർത്തകൻ ഡോ: ഡി. സുരേന്ദ്രനാഥ്. ആലപ്പുഴ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനവിരുദ്ധ സമരത്തിനു നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) നേതൃത്വത്തിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിടപ്പാടവും തൊഴിലും സംരക്ഷിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രളയകാലത്ത് തീരദേശ ജനതയെ ഓർത്ത് മുതലക്കണ്ണീരൊഴുക്കിയവർ കുത്തക കമ്പനിക്ക് തീരത്തെ തീറെഴുതി നൽകുകയാണെന്നും സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

തലശ്ശേരി പഴയ ബസ്റ്റാൻറ് ബി.ഇ.എം.പി ഹൈസ്കൂളിന് സമീപം നടന്ന പരിപാടിയിൽ എം.കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. യു.കെ അഭിലാഷ്, അഡ്വ. ഇ. സനൂപ് എന്നിവർ സംസാരിച്ചു.