പ്രിയദർശിനി കലാ-സാംസ്ക്കാരിക വേദി മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വരെ ആദരിക്കുന്നു

തലശ്ശേരി : പ്രിയദർശിനി കലാ-സാംസ്ക്കാരിക വേദി ധർമ്മടം പാലയാടിന്റെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ധർമ്മടം പഞ്ചായത്തിൽ താമസക്കാരായ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. അർഹരായവർ മാർക്ക് ലിസ്റ്റിന്റെ കോപ്പി, കളർ ഫോട്ടോ, ഫോൺ നമ്പ റോട് കൂടിയ മേൽവിലാസം എന്നിവ ഈ മാസം 30നുള്ളിൽ ചിറക്കുനി പാലയാട് വെൽഫെയർ സഹകരണ സംഘം ഓഫീസിൽ എത്തിക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9846839795, 6238011 216.






