400 കിലോ ഭാരമുള്ള സൗദി പൗരനെ ആശുപത്രിയിലേക്ക് മാറ്റാന്‍ രാജാവ് പ്രത്യേക വിമാനമയച്ചു

റിയദ്: കഴിഞ്ഞ ആറു വര്‍ഷമായി അമിത വണ്ണം കാരണം കടുത്ത വിഷമതകള്‍ അനുഭവിക്കുന്ന മന്‍സൂര്‍ അല്‍ ശറാറി എന്ന സൗദി പൗരനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സൗദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കാണ് മന്‍സൂര്‍ അല്‍ ശറാറിയെ മാറ്റിയത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിറെ നിര്‍ദ്ദേശമനുസരിച്ച് പ്രത്യേകമായി സ്വകാര്യ വിമാനമയച്ചാണ് ഖുറയാത്തില്‍നിന്നും മന്‍സൂര്‍ അല്‍ ശറാറിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

മന്‍സൂര്‍ അല്‍ ശറാറയുടെ ഭാരം 400 കിലോയാണ്. ഏറെ നാളായി അമിത വണ്ണം മൂലും നിരവധി വിഷമതകള്‍ മന്‍സൂര്‍ അല്‍ ശറാറി അനുഭവിക്കുന്നുണ്ട്. മുമ്പ് റിയാദില്‍ ഓപറേഷനു വേണ്ടി മന്‍സൂര്‍ പോയിരുന്നെങ്കിലും അന്ന് ഓപ്പറേഷന് വിധേയനായില്ല.
എന്നാലിപ്പോള്‍ തനിക്ക് പെട്ടെന്ന് ചികിത്സ ആവശ്യമുണ്ടെന്നറിയിച്ച് മന്‍സൂര്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റിയാദില്‍ ചികിത്സക്ക് അവസരമൊരുങ്ങിയിട്ടുള്ളത്.
മന്‍സൂര്‍ അല്‍ ശറാറിയെ ആശുപത്രിയിലേക്ക് മാറ്റിയ കാര്യം സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ചാനലായ അല്‍ അഖ്ബാരിയ റിപ്പോര്‍ട്ട് ചെയ്തു.






