പാലക്കോട് പ്രവാസി കൂട്ടായ്മക്ക് പുതിയ കമ്മറ്റി

അബൂദാബി: യു.എ.ഇ ആസ്ഥാനമായുള്ള പാലക്കോട് പ്രവാസി കൂട്ടായ്മക്ക് പുതിയ കമ്മറ്റി നിലവില്‍ വന്നു. അഷ്‌റഫ് എന്‍.പി (പ്രസിഡണ്ട്), ഇസ്മായില്‍ എം, ഫൈസല്‍ എംപി (വൈസ് പ്രസിഡന്റ്), അലി ടി.പി (സെക്രട്ടറി), ജലീല്‍ ഒ.പി, ഷാഫി കെ.സി (ജോയിന്റ് സെക്രട്ടറി), മുസഥഫ എന്‍.പി (ട്രഷറര്‍), മുസ്തഫ കടവതത്ത്, ഷാനാസ് എം.കെ (മീഡിയ കോ ഓര്‍ഡനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.

അബ്ബാസ് കെ, ജലീല്‍ എന്‍.പി, നാസര്‍ എം, സാബിര്‍ സി.കെ, സാജിദ് സി.കെ, അനസ് പി.വി, ജാബിര്‍ എന്‍.പി എന്നിവരാണ് എക്‌സികുട്ടീവ് അംഗങ്ങള്‍.

6 വര്‍ഷത്തോളമായി നാടിന്റെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന യു.എ.ഇ യില്‍ താമസിക്കുന്ന പാലക്കോട് ദേശക്കാരുടെ കൂട്ടായ്മയാണ് പാലക്കോട് പ്രവാസി കൂട്ടായ്മ.

ഇസ്‌ലാമിക്ക് സെന്റെര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ അഷ്‌റഫ് എന്‍.പി അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ എം യോഗം ഉദ്ഘാടനം ചെയ്തു. ജലീല്‍ എന്‍.പി, ഷാഫി കെ.സി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ്തഫ കടവത്തു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അലി ടി.പി സ്വാഗതവും  മുസ്തഫ എന്‍.പി വാര്‍ഷിക കണക്കും ജലീല്‍ ഒ.പി നന്ദിയും പറഞ്ഞു.