രാജ്യത്ത് 24 മണിക്കൂറിനിടെ 35,342 കൊവിഡ് കേസുകൾ 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 35,342 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയിതു. 483 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 419470 ആയി ഉയർന്നു. 1.34 ശതമാനമാണ് മരണ നിരക്ക്. രോഗമുക്തി നേടിയവരുടെ എണ്ണം  38740 ആയി. നിലവിൽ  രാജ്യത്ത്  405513 പേരാണ് രോഗം  സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

വാക്സിനേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത് വരെ 42,34,17,030 ഡോസ് വാക്സീൻ നൽകി കഴിഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവെന്നതാണ് ആശാവഹമായ വാർത്ത. കഴിഞ്ഞ 32 ദിവസമായി ടിപിആർ അഞ്ച് ശതമാനത്തിന് താഴെയാണ്. നിലവിൽ 2.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.