സൈക്കിൾ റാലി സംഘടിപ്പിച്ചു

ഖത്തർ: ഇന്ധന വിലവർദ്ധനവിനെതിരെ ഖത്തർ ഇൻകാസ് പ്രതിഷേധ സൈക്കിൾ റാലി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ശ്രീ ഷാഫി പറമ്പിൽ എം എൽ എ യുടെ നേതൃത്വത്തിൽ നടത്തിയ 100 കിലോമീറ്റർ സൈക്കിൾ റാലിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഖത്തർ ഇൻകാസ് യൂത്ത് വിങ് പ്രവർത്തകർ സൈക്കിൾ റാലി സംഘടിപ്പിച്ചു.






