വീട് പണിക്കായി ലോണെടുത്തതും ആളുകളില്‍ നിന്ന് കടം വാങ്ങിയതുമൊക്കെയായി എകദേശം 15 ലക്ഷത്തോളം രൂപ തനിക്ക് കടമുണ്ടായിരുന്നതായാണ് ആത്മഹത്യാക്കുറിപ്പില്‍ ഇദ്ദേഹം എഴുതിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കട തുറക്കാന്‍ സാധിക്കാതിരുന്നതും സമീപം മറ്റു കടകള്‍ വന്നതും കച്ചവടത്തെ സാരമായിത്തന്നെ ബാധിച്ചിരുന്നു. ഇതുമൂലമുണ്ടായ മനോവിഷമത്തെപ്പറ്റി വിജയകുമാര്‍ സംസാരിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മലയൻകീഴ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് കടബാധ്യത കാരണം വ്യാപാരി ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കിയ നിലയിൽ. മലയൻകീഴ് സ്വദേശി എസ് വിജയകുമാറാണ് മരിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കച്ചവടം മുടങ്ങിയപ്പോൾ ഉണ്ടായ കടബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന.






