ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇവാനിയെ കെ.പി.എസ്.ടി.എ അനുമോദിച്ചു

തലശ്ശേരി: ഓർമ ശക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് അന്താരാഷ്ട്ര രംഗത്ത് നല്കുന്ന കലാം ദി ലജൻഡ് പുസ്കാരവും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്ത നാലു വയസുകാരി ഇവാനിയഷനിലിനെ ചൊക്ലി സബ് ജില്ല കെ.പി.എസ്.ടി.എ കുട്ടിയുടെ വീട്ടിലെത്തി അനുമോദിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രമേശൻ മാസ്റ്റർ കുഞ്ഞ് ഇവാനിയെ
പട്ടുഷാൾ അണിയിച്ച് ഉപഹാരം നല്കി അനുമോദിച്ചു. അധ്യാപിക ദമ്പതികളായ ഷനിലിൻ്റെയും ധന്യയുടേയും മകളാണ് ഇവാനിയ.
കെ പ്രദീപ് കുമാർ, കെഎ ശരത്ത്, സുധീർ കുമാർ , മനീഷ് എന്നിവർ സംസാരിച്ചു.






