ഇന്ധന വില വർദ്ധനവിനെതിരെയും, പാചക വാതക സബ്സിഡി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധ കൂട്ടായ്മ

മുഴപ്പിലങ്ങാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒത്ത് ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ. ഇന്ധന വില വർദ്ധനവിനെതിരെയും, പാചക വാതക സബ്സിഡി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുളം ബസാറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണത്തിൻ്റെ പിൻബലത്തിൽ ക്വട്ടേഷനും ലഹരിക്കടത്തും വ്യാപകമായത് നാടിന് ഭീഷണിയായെന്നും രാജീവൻ ആരോപിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പുതുക്കുടി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഷമേജ് പെരളശേരി, കെ.സുരേഷ്, സി.ദാസൻ, പി.ടി.അശോകൻ എന്നിവർ പ്രസംഗിച്ചു.