കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു

സതീശന്‍
റിയാദ്: ഹൃദയസ്തംഭനം മൂലം മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ വയനൂര്‍ കോലയാട്, തമ്പുരു നിവാസില്‍ സതീശന്‍ പി ബിയുടെ (48) മൃതദേഹമാണ് നാട്ടില്‍ എത്തിച്ചത്. റിയാദില്‍ നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള തദീഖില്‍ വെച്ചാണ് സതീശന്‍ മരണപ്പെട്ടത്.
10 വര്‍ഷത്തോളം തദീഖില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. റിയാദ് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം ആണ് മൃതദ്ദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പരേതന് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമാണുള്ളത്.
ഫോട്ടോ: സതീശന്‍






