വിശുദ്ധ ഹജജ് കര്‍മ്മത്തിനു ഇന്ന് തുടക്കം

♥ ടി.ക്കെ
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിനു ഇന്ന് തുടക്കം. ഇന്ന് ഹാജിമാർ മിനായിൽ എത്തിയതോടെയാണ് ഹജജ് കര്‍മ്മത്തിന് തുടക്കമായതു. ഹജജ് കര്‍മ്മത്തില്‍ പങ്കെടുക്കുന്ന ഹാജിമാര്‍ മിനടവറിലും ടെന്റുകളിലും ഇതികം എത്തിയിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ അറുപതിനായിരം ഹാജിമാര്‍ക്കു മാത്രമാണ് ഇത്തവണ അനുമതി നല്‍കിയിട്ടുള്ളത്. ഇന്ന് ഉച്ചക്കുള്ള ളുഹര്‍, വൈകുന്നേരത്തെ അസര്‍, സന്ധ്യക്കുള്ള മഗ്‌രിബ്, രാത്രിയിലുള്ള ഇശാഅ്, നാളെ പുലര്‍ച്ചെയുള്ള സുബ്ഹി എന്നീ നിസ്‌ക്കാരങ്ങള്‍ ഹാജിമാര്‍ മിനായില്‍വെച്ച് നിര്‍വ്വഹിക്കും. വിശുദ്ദ ഖുര്‍ ആന്‍ പാരായണത്തിലും മറ്റ് പ്രാര്‍ത്ഥനയിലും ഹാജിമാര്‍ മുഴുകും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഭക്തിയുടെ നിറവില്‍ ചരിത്രമുറങ്ങുന്ന മിന താഴ്‌വാരത്താണ് ഹാജിമാരിപ്പോള്‍. ഇബ്‌റാഹിം, ഇസ്മായില്‍ നബിമാരുടെ ചരിത്രം അയവിറക്കുന്ന ചരിത്രഭൂമിയാണ് മിന. 25 ലക്ഷത്തിലധികം ഹാജിമാര്‍ സാധാരണയായി പങ്കെടുക്കുന്ന ഹജജ് കര്‍മ്മത്തില്‍, കൊറോണയുടെ പശ്ചാത്തലത്തില്‍ വെറും 60,000 പേരെമാത്രമാണ് ഇത്തവണ പങ്കെടുക്കുന്നത്. കനത്ത സുരക്ഷയും ആരോഗ്യ പ്രോട്ടോകോളുകളും പാലിച്ചുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇത്തവണയും ഹജജ് കര്‍മ്മം. ഇന്ന് (18 ഞായര്‍) മുഴുവന്‍ ഹാജിമാരും മിനായിലെ കൂടാരത്തിലും മിനാടവറിലും കഴിച്ചുകൂടും. മനസ്‌ക്കാരത്തിലും മറ്റ് പ്രാര്‍ത്ഥനകളിലും കഴിച്ചുകൂട്ടുന്ന ഹാജിമാര്‍ നാളെ പ്രഭാതത്തില്‍ മിനായില്‍നിന്നും അറഫയിലേക്ക്‌പോയി അറഫ സംഗമത്തില്‍ പങ്കെടുക്കും. അറഫാ സംഗമത്തോടെ സാങ്കേതികാര്‍ത്ഥത്തില്‍ ഹാജിമാര്‍ ഹജജ് കര്‍മ്മം നിര്‍വ്വത്തിച്ചവരാകുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് കര്‍മ്മങ്ങള്‍ കൂടി നിര്‍വ്വത്തിച്ച ശേഷമായിരിക്കും പൂര്‍ണ്ണമായും ഹാജിമാര്‍ ഹജജ് കര്‍മ്മം പൂര്‍ത്തിയാക്കി മിനയില്‍നിന്നും മടങ്ങുക.






