കാടുമൂടിക്കിടക്കുന്ന മുകുന്ദുമല്ലർ റോഡരിക് നഗരസഭ ഇടപെട്ട് ശുചീകരിക്കണം: മഹിള കോൺഗ്രസ്

തലശ്ശേരി : നഗരത്തിൻ്റെ ഹൃദയഭാഗമായ, മുകന്ദ് മല്ലർ റോഡ് കാട് പിടിച്ചു കിടക്കുന്നു. പഴയ മുകുന്ദ് ടാക്കീസിന് മുന്നിലുള്ള ഫുട്പാത്തിലൂടെ ജനങ്ങൾക്ക് നടന്നു പോകുന്നതിന് സാധിക്കുകയില്ല. കാട് പടർന്ന് പിടിച്ച് ഭീതിജനകമായ അവസ്ഥയാണ്. തെരുവ് നായ്ക്കളുടെയും, ഇഴജന്തുക്കളുടെയും താവളമാണിവിടെ.
വാർഡ് കൌൺസിലർ ഈ കാര്യത്തിൽ ഒരു താല്പര്യവും കാണിക്കുന്നില്ല. നഗരസഭയുടെ ശുചീകരണ വിഭാഗം യാതൊരു പ്രവർത്തനവും നടത്തുന്നില്ല.
ഈ കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എ.ഷർമ്മിള മുനിസിപ്പൽ അധികൃതരോട് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






