നിയമ സഭ പ്രതിപക്ഷ ഉപനേതാവിനു പ്രാദേശിക പത്ര പ്രവർത്തകരുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കൈമാറി

വേങ്ങര: പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷൻ ലഭ്യമാക്കുക, പ്രാദേശിക പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കുക, ആരോഗ്യ സുരക്ഷാ പദ്ധതിയും, 25 ലക്ഷം രൂപയുടെ ഇൻഷുറൻസും ഏർപ്പെടുത്തുക, ഇവരുടെ പ്രശ്നങ്ങൾ പഠിയ്ക്കാൻ കമ്മിഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിയമസഭ പ്രതിപക്ഷ ഉപനേതാവും മുൻ മന്ത്രിയും ആയ പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയ്ക്ക് നിവേദനം നൽകി.

കേരള പത്രപ്രവർത്തക അസോസിയേഷൻ  മലപ്പുരം ജില്ലാ ജോയൻ്റ് സെക്രട്ടറി മൊയ്തീൻ കുട്ടി വേങ്ങരയുടെ നേതൃത്വത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ഗംഗാധരൻ കൈമാറി. വേങ്ങര പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് സെക്രട്ടറി കെ.ടി.അമാനുള്ള, എം.കെ.അലവിക്കുട്ടി, ഷാഹുൽ ഹമീദ് തറയിൽ, പി.കെ.നൗഫൽ, വി.ശമീറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.