ജൂലൈ 19 മുതല്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ പാര്‍ക്കിംഗ് ഔദ്യോഗിക വാഹനങ്ങള്‍ക്ക് മാത്രം

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തും മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്തും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ നടപടിവരുന്നു. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ മുന്‍കൈയെടുത്ത് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനെരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ ഗതാഗത കുരുക്കിനും ഔദ്യാഗിക വാഹനങ്ങളുടെ യാത്രയ്ക്ക് തടസ്സവും നേരിടുന്നുണ്ട്. വാഡനങ്ങള്‍ ദീര്‍ഘനേരം പാര്‍ക്ക്‌ചെയ്ത് പോകുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. 2021 ജൂലൈ 19 മുതല്‍ ഔദ്യോഗിക വാഹനങ്ങള്‍ക്കും, മിനി സിവില്‍ സ്‌റ്റേഷന്‍, താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും മാത്രമേ കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ.

ഓഫീസ് ആവശ്യത്തിന് വരുന്നവര്‍ കോമ്പൗണ്ടിനുള്ളില്‍ ഗതാഗത കുരുക്ക് ഉണ്ടാകാത്ത വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് ആര്‍ ഡി ഒ അറിയിച്ചു.