അശാസ്ത്രീയ ബൈപാസ് നിർമ്മാണം: തലശ്ശേരി നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ ധർണ

തലശ്ശേരി: മാഹി – തലശ്ശേരി ബൈപാസ്സിൻ്റെ ഭാഗമായി ബാലത്തിൽ ഭാഗത്ത് പുഴക്ക് കുറുകെ പാലം പണിയുന്നതിന് പകരം ഭിത്തി കെട്ടി വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന ദേശീയ പാത അതോറിറ്റിയുടെ അശാസ്ത്രീയമായ തീരുമാനത്തിനെതിരെ, തലശ്ശേരി നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, തിരുവങ്ങാട്ടുള്ള ദേശീയ പാത അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. തീരുമാനം സമീപത്തുള്ള വീടുകൾ വെള്ളത്തിന് അടിയിൽ ആകുന്നതിന് ഇടവരുന്നതാണ്.
ഡി സി സി ജന:സെക്രട്ടറി എം.പി.അരവിന്ദാക്ഷൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.ഇ.പവിത്ര രാജ് അദ്ധ്യക്ഷത വഹിച്ചു. എം.പി.അസ്സൈനാർ, മുനി. കൌൺസിലർ പി.കെ.സോന, എം.വി.സതീശൻ, പി.വി.രാധാകൃഷ്ണൻ ,എ.ഷർമ്മിള, ഇ.വിജയകൃഷ്ണൻ, കെ.പി. രാഗിണി, പി.സുകുമാരൻ, കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
എം.വി. ജി ജേഷ് സ്വാഗതവും, ഉച്ചുമ്മൽ ശശി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






