നീറ്റ് പരീക്ഷ: സൗജന്യ ഓൺലൈൻ വെബിനാർ 16ന്

തലശ്ശേരി: രാജ്യത്തെ ഏക മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2021 പ്രവേശന പരീക്ഷയെക്കുറിച്ച് സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു.
ഓൺലൈൻ അപേക്ഷയിൽ വന്ന മാറ്റങ്ങൾ, പരീക്ഷാ പാറ്റേണിൽ വന്ന പുതിയ രീതികൾ, മെഡിക്കൽ പ്രവേശന രീതികൾ എന്നിവയെ കുറിച്ച് വെബിനാറിൽ വിശദീകരിക്കും.
ദിശ കരിയേർസിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 16 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8 മണി മുതൽ 9 മണിവരെ സൂം ഓൺലൈൻ പ്ലാറ്ഫോമിലാണ് വെബിനാർ.
പ്രമുഖ നീറ്റ് കൗൺസലിംഗ് എക്സ്പേർട്ട് റമീസ് പാറാൽ വെബിനാറിന് നേതൃത്വം നൽകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. വെബിനാറിൽ നീറ്റ് അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാൻ അവസരമുണ്ടാകും. താല്പര്യമുള്ളവർ 9656585121 എന്ന നമ്പറിൽ NEET WEBlNAR എന്ന് വാട്ട്സ്അപ്പ് മെസേജ് അയക്കുക.






