കെ.എസ്.ടി.യു നിൽപ് സമരം നടത്തി

തലശ്ശേരി: ഓൺ ലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ കുട്ടികൾക്ക് ഏർപ്പെടുത്തുക, ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുക, ഓൺലൈൻ പഠനം കാര്യക്ഷമമാക്കാൻ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുക,
ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളിൽ ഉടൻ നിയമനം നടത്തുക, മുൻകാല പ്രാബല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.ടി.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തലശ്ശേരി സൗത്ത് എ.ഇ.ഒ ഓഫീസിനു മുമ്പിൽ നിൽപ് സമരം നടത്തി.

കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്ന ചടങ്ങിൽ എൻ.അബ്ദുൽ അലി അധ്യക്ഷത വഹിച്ചു. പി. ഇസ്മയിൽ, നസീർ നല്ലൂർ, റമീസ് പാറാൽ, കെ.എം.റിയാസ്, വി.ജലീൽ എന്നിവർ പ്രസംഗിച്ചു.