ശമ്പള  പരിഷ്ക്കരണം  അവശ്യപ്പെട്ട് നഗരസഭാ ഓഫീസ് പടിക്കൽ  ധർണ്ണ  സംഘടിപ്പിച്ചു

തലശേരി:  നഗരസഭാ കണ്ടിജെൻ്റ് തൊഴിലാളികൾക്ക് ശമ്പള  പരിഷ്ക്കരണം  അവശ്യപ്പെട്ട് മുനിസിപ്പാൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസിൻ്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ നഗരസഭാ ആഫീസ് പടിക്കൽ ധർണ്ണ സംഘടിപ്പിച്ചു.

ഐ.എൻ: ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ.  ഇ.  പവിത്ര രാജ്, കെ.രാമചന്ദ്രൻ,    കെ.ഉമേശൻ എന്നിവർ പ്രസംഗിച്ചു.