ഓണ്‍ലൈന്‍ പഠനത്തിനാവശ്യത്തിനായി വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി

തലശ്ശേരി: സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ധർമ്മടം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഓണ്‍ലൈന്‍ പഠനത്തിനാവശ്യത്തിനായി വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി. പാലയാട് പബ്ലിക്ക് വെൽഫെയർ ഹാളിൽ നടന്ന ചടങ്ങിൽ എ.ഐ സി.സി. വക്താവ് ഡോക്ടർ ഷമ മുഹമ്മദ്
ഉദ്ഘാടനം നിർവഹിച്ചു ഫോൺ കൈമാറി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിൽഷാദ് അദ്ധ്യക്ഷത വഹിച്ചു. കണ്ടോത്ത് ഗോപി, വി.കെ. അതുൽ, കുന്നുമ്മൽ ചന്ദ്രൻ, സനോജ് പലേരി, പി.ടി. സനൽകുമാർ, സി.കെ. ദിലീപ് കുമാർ, ഇഫ്‌നാസ് ഉമ്മലിൽ തുടങ്ങിയവർ സംസാരിച്ചു. ഷൈജ സ്വാഗതവും, ഷിജിത്ത് പൂവാലി നന്ദിയും പറഞ്ഞു.






