തലശ്ശേരി നഗരസഭയിൽ ഇളവുകളോടെ നിയന്ത്രണങ്ങൾ തുടരും

♠ രാഖിൽ 

തലശ്ശേരി : നഗരസഭയിലെ ടി. പി. ആർ നിരക്ക് 5 ശതമാനത്തിൽ കൂടുതലായിരുന്നാൽ സർക്കാർ പ്രഖ്യാപന പ്രകാരം ഭാഗിക ലോക്
ഡൗൺ ഇളവുകളോടെ ഏർപ്പെടുത്താൻ തീരുമാനിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് എല്ലാ ദിവസവും കാലത്ത് 7 മണി മുതൽ രാത്രി 8 വരെ പ്രവർത്തിക്കാവുന്നതാണ്. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കാലത്ത് 7 മുതൽ രാത്രി 8 മണി വരെ തുറക്കാം.

ബാങ്കുകൾക്ക് ശനി, ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തനാനുമതിയുണ്ട്. തുറന്നു പ്രവർത്തിക്കുന്ന എല്ലാ ദിവസവും പൊതു ജനങ്ങൾക്ക് ഇടപാട് നടത്താവുന്നതാണ്. അക്ഷയ കേന്ദ്രങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും പ്രവർ ത്തിക്കാം.

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക് ഡൗൺ തുടരുന്നതാണ്. നഗരസഭ ചെയർപേഴ്സൺ കെ. എം ജമുന റാണിയുടെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ തല കോവിഡ് സുരക്ഷ കമ്മിറ്റിയുടേതാണ് തീരുമാനം.