ആലിപ്പറമ്പ് പഞ്ചായത്ത് ഗ്‌ളോബല്‍ കെ.എം.സി.സി നിലവില്‍ വന്നു

അല്‍കോബാര്‍: മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്തില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ ജോലിയാവശ്യാര്‍ത്ഥമുള്ള പ്രവര്‍ത്തകരുടെയും കെ.എം.സി.സി കമ്മിറ്റികളുടെയും പൊതു വേദിയായി ‘ഗ്‌ളോബല്‍ കെ.എം.സി.സി ആലിപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി” നിലവില്‍ വന്നു.

സമദ് ആനമങ്ങാട്- ദുബായ് (ചെയര്‍മാന്‍), കെ എം മുനീര്‍ എടത്തറ- ജിദ്ദ (പ്രസിഡന്റ്), ഇഖ്ബാല്‍ ആനമങ്ങാട്- അല്‍കോബാര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), ഷമീര്‍ സിപി ഒടമല- അജ്മാന്‍, അബ്ദുല്‍ കാദര്‍ ഒടമല- ബ്രിട്ടന്‍, നാസര്‍ പാക്കത്ത്- ജിദ്ദ (വൈസ് പ്രസിഡണ്ട്മാര്‍), ഫാറൂഖ് ബിടാത്തി- ഖത്തര്‍ (ജനറല്‍ സെക്രട്ടറി), മുബാറക് മലയില്‍ തൂത- അജ്മാന് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഹാരിസ് പള്ളിക്കുന്ന്- റിയാദ്, ഷരീഫ് തൂത- റിയാദ്, മുര്‍ഷിദ് തെക്കേപുറം-ഒമാന്‍, മുഹമ്മദാലി മുഴന്നമണ്ണ-റിയാദ് (ജോയിന്റ് സെക്രട്ടറിമാര്‍), അബ്ദുറഹീം പൂക്കോടന്‍- അബുദാബി (ട്രഷറര്‍), ഷംസു പാറല്‍- ജിദ്ദ, മൊയ്ദു തൂത- ജിദ്ദ, മുസ്തഫ മലയില്‍- മക്ക, നാസര്‍ ചിരക്കാട്ടില്‍ (രക്ഷാധികാരികള്‍) വാപ്പുട്ടി പുളിക്കാടന്‍ ജിദ്ദ, ഷംസു കണ്ടപാടി- ദുബായ്, ഖാദര്‍ പുലിക്കട- മക്ക, റഫീഖ് ഒ.കെ മണലായ- ഖമീസ് മുശൈത്ത്, യൂനുസ് തൊങ്ങത്ത്- ദുബായ് (ഉപദേശക സമിതി അംഗങ്ങള്‍) എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

ഓണ്‍ലൈനായി ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുസ്തഫ മലയില്‍ സ്വാഗത പ്രസംഗം നടത്തി. ഷംസു പാറല്‍ അധ്യക്ഷനായിരുന്നു. പെരിന്തല്‍മണ്ണ എം എല്‍ എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.എച്ച് ഹംസ കുട്ടി ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മുസ്‌ലീം ലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ നാസര്‍ മാഷ്, ജ:സെക്രട്ടറി അഡ്വ. എസ്. സലാം, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജ:സെക്രട്ടറി ടി.കെ ഹംസ എന്ന മുത്തു, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ടി നൗഷാദലി മാസ്റ്റര്‍ എന്നിവര്‍ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.എം മുനീര്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അര്‍പ്പിച്ചു.