നവോദയ കുടുംബവേദി: ബാലവേദി ക്ലാസ്സ്‌റൂം തീയേറ്ററിന് തുടക്കം

ജിദ്ദ: നവോദയ കുടുംബവേദിയുടെ നേതൃത്വത്തില്‍ ബാലവേദി ക്ലാസ്സ്‌റൂം തീയേറ്ററിന് തുടക്കം കുറിച്ചു. പൂർണ്ണമായും കുട്ടികളുടെ നിയന്ത്രണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ് വെബ്സാന്‍ ഖാനും, ഇലാന്‍ ഖാനും കീ ബോർഡ് വായിച്ചുകൊണ്ട് ഉദ്ഘാനം ചെയ്തു. തുടർന്ന് പ്രശസ്ത തീയേറ്റർ ആക്ടിവിസ്റ്റ് ശ്രീ മുഹ്‌സിൻ കാളികാവ് നയിച്ച ക്ലാസ് കുട്ടികൾ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ബാലവേദി കൺവീനർ ഫൈസ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സന അലി സ്വാഗതവും ജാസിം മുജീബ് നന്ദിയും പറഞ്ഞു. നവോദയ ബാലവേദി പ്രവര്‍ത്തകരായ റൈഹാൻ വീരാൻ, പൂജ പ്രേംകുമാർ, നവോദയ പ്രസിഡണ്ട് കിസ്മത്, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സിഎം അബ്ദുൽ റഹ്‌മാൻ, കുടുംബവേദി കൺവീനർ മുസാഫർ അഹമ്മദ് പാണക്കാട്, വനിതാ വേദി കൺവീനർ അനുപമ ബിജുരാജ്, മീഡിയ കൺവീനർ ബിജുരാജ് രാമന്തളി, ടിറ്റോ മീരാൻ, എന്നിവർ സംസാരിച്ചു.
മൂന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലളിതമായി മാത്തമാറ്റിക്സ് പഠിക്കാൻ സഹായിക്കുന്ന ഈസി മാത്തമാറ്റിക്സ്, രണ്ടാം ക്‌ളാസ്സ്‌മുതൽ ആറാം ക്ലാസ്സ്‌വരെയുള്ള കുട്ടികൾക്ക് ബേസിക് ഗ്രാമർ ക്ലാസുകൾ എന്നിവക്കുള്ള റജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് കുടുംബ വേദി ഭാരവാഹികൾ അറിയിച്ചു.






