ഗൃഹാങ്കണ സത്യാഗ്രഹം

മേക്കുന്ന്: ഇന്ധന, പാചകവാതക വിലവർദ്ധനവിനെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഗൃഹാങ്കണ സത്യാഗ്രഹം മേക്കുന്നിൽ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ കെ എ ലത്തീഫ് ഉൽഘടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി തഫ് ലിം മണിയാട്ട് സംസാരിച്ചു. ക്രൂഡ് ഓയിലിന് ലോക കമ്പോളത്തിൽ വില കുറയുമ്പോഴും ഇന്ധനത്തിനും പാചക വാതകത്തിനു വില വർധിപ്പിക്കുകയും അതിലൂടെ ലഭിക്കുന്ന അധിക നികുതി വീതം വെച്ച് എടുക്കുന്ന സംസ്ഥാന സർക്കാരും ജന ദ്രോഹമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. കോർപറേറ്റുകളെ സഹായിക്കുന്ന തെറ്റായ നിലപാട് തിരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാർ ആവണം. മിദ്‌ലാജ് നന്ദി പറഞ്ഞു






