പ്രതിഷേധ സമരം നടത്തി

പിണറായി: പെടോൾ ഡീസൽ പാചകവാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അവയുടെ തീരുവ പിൻവലിച്ച് സാധരണങ്ങളുടെ ഒപ്പം നിൽക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടുകൊണ്ട് ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ. പുതുക്കുടി ശ്രീധരൻ്റെ അധ്യക്ഷതയിൽ കെ. പി. സി. സി ജന.സെക്രട്ടറി വി.എ.നാരായണൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡി.സി.സി ജന. സെക്രട്ടറി കണ്ടോത്ത് ഗോപി, കെ.വി.ജയരാജ്, ഷമേജ് പെരളശ്ശേരി, സി.കെ.ഗോപാലകൃഷ്ണൻ, സനോജ് പലേരി, സി.ഒ.രാജേഷ് എന്നിവർ സംസാരിച്ചു. കെ ധനരാജ് സ്വാഗതവും, എ.എം ദിലീപ് കുമാർ നന്ദിയും പറഞ്ഞു.






