ഫോക്കസ്‌ ഇന്റർനാഷണൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

ജിദ്ദ: സാമൂഹികോന്നമനത്തിന് യുവാക്കളുടെ  കർമ്മശേഷി ക്രിയാത്മകമായി വിനിയോഗിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തിക്കുന്ന യുവജന സംഘടനയായ ഫോക്കസിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏകീകൃത മെമ്പർഷിപ്പ് ക്യാമ്പൈന് തുടക്കമായി.
ക്യാമ്പയിന്റെ  ഭാഗമായി “ടുഗെതർ, ബിയോണ്ട് ബൗണ്ടറീസ്” എന്ന തീമിൽ വിവിധ രാജ്യങ്ങളിൽ ഫോക്കസ് റീജണൽ മീറ്റുകൾ സംഘടിപ്പിച്ചു. യുവാക്കളുടെ കർമ്മശേഷി ക്രിയാത്മകമായി ഉപയോഗിക്കുക  എന്ന ലക്ഷ്യത്തോടെ 2005 ൽ ഖത്തറിൽ രൂപീകൃതമായ യുവജന സംഘമാണ് ഫോക്കസ്‌. കഴിഞ്ഞ പതിനഞ്ച്‌ വർഷത്തിനിടെ ജി സി സി  യിലും ഇന്ത്യയിലുമടക്കം വിവിധ രാജ്യങ്ങളിൽ ഫോക്കസ്‌ ഇന്ന് സജീവമായി പ്രവർത്തിക്കുന്നു. പുതിയ കാലത്തിന്റെ ചിന്തയും കാഴ്ചപ്പാടുകളും മുഖമുദ്രയാക്കി ഫോക്കസിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളിൽ  ഫോക്കസ് മീറ്റുകൾ  നടന്നത്.
സൗദിയിൽ നടന്ന റീജിയണൽ മീറ്റിൽ കേരളത്തിലെ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ജാബിർ അമാനി മുഖ്യാതിഥിയായിരുന്നു . അന്ധതബാധിച്ചു കൊണ്ടിരിക്കുന്ന വർത്തമാന കാല സമൂഹത്തിന് ദർശനാത്മകമായ നേതൃത്വം നൽകുക എന്ന വളരെ ഗൗരവകരമായ ദൗത്യമാണ് ഫോക്കസ് ഇന്റർനാഷണിലിന് നിർവ്വഹിക്കാനുള്ളത് എന്നും  സഹജീവികളെ പരിഗണിച്ചും ബഹുമാനിച്ചുമാണ് ദൗത്യവീഥിയിൽ ഫോക്കസ് മുന്നോട്ട് ചലിക്കേണ്ടത് എന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
ഫോക്കസ് സൗദി റീജിയണൽ സി.ഇ.ഒ. യും  ഗ്ലോബൽ മെമ്പർഷിപ് കാമ്പയിൻ കൺവീനറുമായ ഷബീർ വെള്ളാടത്ത് അദ്ധ്യക്ഷത ഭാഷണം നടത്തി. ഫോക്കസ് ഇന്റർനാഷണൽ ചീഫ് അഡ്മിൻ ഓഫീസർ മുനീർ അഹമ്മദ്  ഗ്ലോബൽ വിഷൻ അവതരിപ്പിച്ചു. ഫോക്കസ് ഇന്റർനാഷണൽ സി. ഇ. ഒ ഷമീർ വലിയവീട്ടിൽ, സി. ഒ. ഒ. ഹർഷിദ് മാത്തോട്ടം എന്നിവർ സംസാരിച്ചു. സൗദി റീജിയൺ ഡെപ്യൂട്ടി സി. ഇ. ഒ. നസീം സബാഹ് പരിപാടി നിയന്ത്രിച്ചു.
ജരീർ വേങ്ങര   സ്വാഗതവും, ഗഫൂർ ഇ. എ. നന്ദിയും പറഞ്ഞു. ഫോകസിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് ബന്ധപ്പെടുക +966 501072146 / 0505467341