സൗദിയില്‍ എവിടേയും ദുല്‍-ഹജജ് മാസപ്പിറവി ദൃശ്യമായില്ല; അറഫ സംഗമം ജുലൈ 19 തിങ്കളാഴ്ച, ബലിപെരുന്നാള്‍ ജുലൈ 20 ചൊവ്വാഴ്ച

മക്ക: സൗദിയില്‍ ദുല്‍ഹജജ് മാസപ്പിറവി നിരീക്ഷിച്ചുവെങ്കിലും എവിടേയും മാസപ്പിറവി കണ്ടതായി സ്ഥീകരണം ലഭിച്ചില്ല. അതുകൊണ്ട് ജുലൈ 11 ഞായറാഴ്ച ദുല്‍ഹജജ് ഒന്നാം തീയ്യതിയായി പ്രഖ്യാപിച്ചു.

ഹജജ് ചടങ്ങുകള്‍ ജൂലൈ 18 മുതല്‍ ജൂലൈ 22 വരേയായിരിക്കും. ഹജജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം ജുലൈ 19 തിങ്കളാഴ്ചയുമായിരിക്കും. സൗദിയില്‍ ബലിപെരുന്നാള്‍ ജുലൈ 20 ചൊവ്വാഴ്ചയാണ്.

സൗദി സുപ്രീം ജുഡീഷ്വറി കൗണ്‍സിലാണ് ഇത് സംബന്ധമായി പ്രഖ്യാപനം നടത്തിയത്. കൊറോണയുടെ സാഹചര്യത്തില്‍ ഈ വര്‍ഷം സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളുമായ  60,000 പേര്‍ക്ക് മാത്രമായിരിക്കും ഹജജ് കര്‍മ്മത്തിനുള്ള അവസരം. തീര്‍ഥാടനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി ഹജജ്, ഉംറ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചിരുന്നു.