ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും

കവരത്തി പൊലീസ് സംഘം കൊച്ചിയില്‍

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും. കവരത്തി പൊലീസ് കൊച്ചി കാക്കനാട്ടെത്തി. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് സംഘം കൊച്ചിയിലെത്തിയത്. രാജ്യദ്രോഹ കുറ്റമാണ് ഐഷ സുല്‍ത്താനക്കെതിരെയുള്ളത്.
ഒരു ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് കേസ്. മനപ്പൂര്‍വ്വമല്ലെന്നും നാക്ക് പിഴയായിരുന്നെന്നും പിറ്റേന്ന് ഐഷ സുല്‍ത്താന തിരുത്തിയെന്നും പൊലീസിന് മൊഴിനല്‍കിയിരുന്നു.

കേസന്വേഷണം സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചിരുന്നു.