സി കെ ജി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

തലശ്ശേരി: മുൻ കെ പി സി സി പ്രസിഡണ്ട് ശ്രീ: സി.കെ.ഗോവിന്ദൻ നായരുടെ നൂറ്റി ഇരുപത്തിനാലാമത് ജന്മദിന വാർഷികത്തോടനുബന്ധിച്ച്  തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. എൽ എസ് പ്രഭു മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

കെ പി സി സി സെക്രട്ടറി വി.എൻ.ജയരാജ് ഉത്ഘാടനം ചെയ്തു. എം.പി.അസ്സൈനാർ, പി.വി.രാധാകൃഷ്ണൻ ,കെ.ഇ.പവിത്ര രാജ്, പി.ഒ.മുഹമ്മദ് റാഫി ഹാജി, എ.ഷർമിള, ഇ.വിജയകൃഷ്ണൻ, ഒ.ഹരിദാസ്, എം.പി. സുധീർ ബാബു, പി.സുകുമാരൻ, എ.വി.രാമദാസ് എന്നിവർ സംസാരിച്ചു.