വനിത സഹകരണ സംഘം പുതുതായി നിർമ്മിച്ച കെട്ടിടം  ഉദ്ഘാടനം ചെയ്തു

തലശ്ശേരി: എരഞ്ഞോളി വനിത സഹകരണ സംഘം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് അസി. റെജിസ്ട്രാർ (ജനറൽ ) എം കെ . നിഖിൽ നിർവ്വഹിച്ചു. സ്ട്രോങ്ങ് റൂം ഉദ്ഘാടനം അസി. ഡയറക്ടർ പ്രജിത്ത് ഭാസ്കർ നിർവ്വഹിച്ചു.

കമ്പ്യൂട്ടറൈസേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ സുശീൽ ചന്ത്രാത്ത് നിർവ്വഹിച്ചു. സഹകാരി ജനസേവ കേന്ദ്രം ഇ ഡി ബീന നിർവ്വഹിച്ചു.