18 കോടി രൂപയുടെ മരുന്നുണ്ടാക്കുന്ന കമ്പനി സിഇഒ ഇന്ത്യന്‍ വംശജന്‍; പ്രതിമാസ ശമ്പളം 7 കോടി രൂപ

♠ ഹരിത പി.വി

കണ്ണൂര്‍: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഒന്നര വയസുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കായി വേണ്ട മരുന്നിനായി ലോകത്തിന്റെ നാനാകോണിലുള്ള നിരവധി മലയാളികളാണ് കൈകൊര്‍ത്തത്. സോള്‍ജെന്‍സ്മ എന്ന മരുന്നിന്റെ ഒരു ഡോസിന് 18 കോടി രൂപയാണ് വില. നല്ലമനസ്സുകളുടെ സഹകരണത്തോടെ അമേരിക്കയിലെ നൊവാര്‍ട്ടിസ് എന്ന ഫാര്‍മ കമ്പനിയുടെ മരുന്നിുള്ള തുക ശേഖരിക്കുവാായതില്‍ മുഹമ്മദിന്റെ കുടും എല്ലാവരോടും നന്ദി പറയുകയാണ്.

എന്നാല്‍ സോള്‍ജെന്‍സ്മ എന്ന മരുന്ന് കണ്ടുപിടിക്കുവാനും ഉദ്പാദിപ്പിക്കുന്നതിനും വന്‍ തുകയാണ് കമ്പി ചെലവിട്ടത്. അതാണ് മരുന്നിന് ഇത്രയും വില വരാന്‍ കാരണം. 45 കാരനായ വസന്ത് നരസിംഹന്‍ എന്ന തമിഴ്‌നാട്ടുകാരാണ് നൊവാര്‍ട്ടിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. നരസിംഹന്‍ അമേരിക്കയിലാണ് ജനിച്ച് വളര്‍ന്നത്. 1976ല്‍ പിറ്റ്‌സ്ബഗില്‍ ജനനം. തമിഴ്‌നാട് സ്വദേശികളായ നരസിംഹന്റെ മാതാപിതാക്കള്‍ 1970 ലാണ് അമേരിക്കയിലേക്ക് ചേക്കേറിയത്.

നരസിംഹന്റെ അമ്മ പബ്ലിക് സര്‍വീസ് ഇലക്ര്ടിക് ആന്‍ഡ് ഗ്യാസിന്റെ മുന്‍ ന്യൂക്ലിയര്‍ എഞ്ചിനീയറാണ്. പിതാവാകട്ടെ ഹൊഗാനസ് കോര്‍പ്പറേഷനില്‍ എക്‌സിക്യൂട്ടീവും ആയി ജോലി ചെയ്തിരുന്നു. നരസിംഹന്റെ വിവാഹം കഴിച്ചത് ഇന്ത്യന്‍ വംശജയായ സൃഷ്ടി ഗുപ്തയേയാണ്. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. ഇപ്പോള്‍ ഇവര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ താമസിക്കുന്നു.

വസന്ത് നരസിംഹന്‍ ബയോളജിക്കല്‍ സയന്‍സസില്‍ ബിരുദമെടുത്തത് ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്. ജോണ്‍ എഫ്. കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റില്‍ നിന്നും പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എംഡി പൂര്‍ത്തിയാക്കിയത് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്നാണ്. സാന്‍ഡോസ് ഇന്റര്‍നാഷണലിലെ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് ഓങ്കോളജി ഇന്‍ജക്റ്റബിളിന്റെ ആഗോള തലവന്‍ സ്ഥാനത്തുനിന്നാണ് 2005ല്‍ നൊവാര്‍ട്ടിസില്‍ ചേരുന്നത്. കമ്പനിയുടെ മരുന്ന് വികസന വിഭാഗം മേധാവിയായി. ചീഫ് മെഡിക്കല്‍ ഓഫീസറായും സേവനമനുഷ്ഠിച്ചു. എന്നാല്‍ 2017 സെപ്റ്റംബര്‍ 5ന് വസന്ത് നരംസിംഹന്‍ നൊവാര്‍ട്ടിസിന്റെ സിഇഒ ആയി സ്ഥാനമേറ്റു. പ്രതിവര്‍ഷം 11.5 മില്യണ്‍ ഡോളറാണ് വസന്ത് നരസിംഹന്റെ ശമ്പളം. അതായത് ഒരുമാസം 7 കോടി രൂപ.