ജൂലൈ 20 ന് ബലിപെരുന്നാള്‍ ആകുവാന്‍ സാധ്യതയെന്ന് സൗദി ഗോളശാസ്ത്ര ഗവേഷകര്‍

റിയാദ്: സൗദിയില്‍ ജൂലൈ 20 ന് ബലിപെരുന്നാള്‍ ആകുവാന്‍ സാധ്യത. സൗദി ഗോളശാസ്ത്ര ഗവേഷകരാണ് ജൂലൈ 20 ന് ബലിപെരുന്നാളിന്റെ സാധ്യത അറിയിച്ചത്. എന്നാല്‍ ചന്ദ്രക്കല ദൃശ്യമായതായി സ്ഥിരീകരിച്ചാല്‍ മാത്രമെ പെരുന്നാളും അറഫാദിനവും ഉറപ്പിക്കുകയുള്ളു.
ഗോളശാസ്ത്രമനുസരിച്ച് ഈ വര്‍ഷം ദുല്‍ഖഅദ് 30 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് അല്‍ഖസീം യൂണിവേഴ്‌സിറ്റി മുന്‍ കാലാവസ്ഥാ വിഭാഗം പ്രെഫസര്‍ ഡോ: അബ്ദുല്ല അല്‍ മിസ്‌നിദിന്റെ നിരീക്ഷണം. ഇത് പ്രകാരം ജൂലൈ 11 ദുല്‍ഹജജ് ഒന്നായിരിക്കുവാന്‍ സാധ്യത ഉണ്ട്. ജൂലൈ 19 നു ഹജജിന്റെ പ്രധാന ചടങ്ങായ അറഫാ ദിനമാകുവാനും ജൂലൈ 20 ന് ബലി പെരുന്നാളുമായിരിക്കുവാനുള്ള സാധ്യതയും ഡോ: മിസ്‌നിദ് പറയുന്നു. ജൂലൈ 19 ന് അറഫാ ദിനമായിരിക്കുമെന്ന് നേരത്തെ പ്രമുഖ സൗദി ഗോള ശാസ്ത്ര ഗവേഷകന്‍ ഖാലിദ് അസ്സആഖും അറിയിച്ചിരുന്നു. എന്നാല്‍ ദുല്‍ഹജജ് മാസപ്പിറവി നേരില്‍ ദൃശ്യമായതായി സ്ഥിരീകരിച്ചാല്‍ മാത്രമായിരിക്കും പെരുന്നാളും അറഫാ ദിനവും തീരുമാനിക്കുക.






