പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

മമ്പറം: കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ആയിരുന്ന മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റെ 103മത് ജന്മ വാർഷിക ദിനത്തിൽ മമ്പറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണം നടത്തി. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ മമ്പറം ദിവാകരൻ അനുസ്മരണ ഭാഷണം നടത്തി.
മണ്ഡലം പ്രസിഡൻറ് കെ കെ പ്രസാദ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ, പി കെ ഇന്ദിര എന്നിവർ സംസാരിച്ചു. എം അശോകൻ, എം പ്രദീപൻ, എം സത്യശീലൻ, ഉത്തമൻ, ടി കെ പവിത്രൻ, നരേന്ദ്രൻ മാസ്റ്റർ, കെ ചന്ദ്രൻ ,മോഹനൻ എന്നിവർ പുഷ്പാർച്ചനക്കു നേതൃത്വം നൽകി. കെ ദാസൻ സ്വാഗതവും കെ രമ്മീഷ് നന്ദിയും പറഞ്ഞു.






