മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നതിന് അനുമതി പത്രമില്ലാത്തവര്‍ക്ക് ഹജജ് കഴിയുംവരെ നിരോധനം

മക്ക: നാളെ മുതല്‍ അനുമതിയുള്ളവര്‍ക്ക് മാത്രമെ മക്ക, മിന, അറഫ, മുസ്ദലിഫ എന്നിവിങ്ങളിലേക്ക് പ്രവേശനം നല്‍കുകയുള്ളു. ദുല്‍ഹജജ് 13 വരെയാണ് നിയന്ത്രണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃതമായി പുണ്യ സ്ഥലങ്ങളിലേക്കു പ്രവേശിക്കുവാന്‍ ശ്രമിച്ചാല്‍ പിഴ നല്‍കേണ്ടിവരും. 10,000 സൗദി റിയാലാണ് പിഴ. ഹജജ് സീസണില്‍ പകര്‍ച്ചവ്യാധി വ്യാപിക്കുന്നത് തടയുവാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ സൗദി പൗരന്മാരും പ്രവാസികളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.