കണ്ണൂര്‍ ചാലാട് ഒന്‍പതുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍

♠ ഹരിത പി.വി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചാലാട് ഒന്‍പത് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അമ്മയെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടേത് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. ചാലാട് കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളായിരുന്നു മരിച്ച ഒന്‍പത് കാരി അവന്തിക. കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ദുരൂഹ സാഹചര്യത്തില്‍ അബോധാവസ്ഥയിലായിരുന്നു കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തുഞെരിച്ചാണ് മകളെ അവന്തിക കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. അമ്മ വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. വാഹിദക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു.

മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവര്‍ക്ക് മാനസികപ്രശ്‌നമുണ്ടായിരുന്നതായും വിവരമുണ്ട്.