10 ദിവസം മുമ്പുള്ള കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക പട്ടികയില്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക പട്ടികയിലെ കൊവിഡ് മരണ വിരങ്ങള്‍ തെറ്റായി പ്രസിദ്ധീകരിക്കുന്നത് തുടര്‍കഥയാകുന്നു. പഴയ കൊവിഡ് മരണങ്ങളുടെ എണ്ണവും കൂട്ടിയാണ് പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പട്ടികയിലുള്ള 13 മരണങ്ങള്‍ 10 ദിവസം മുമ്പുള്ളതാണെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
തിരുവനന്തപുരത്ത് നിന്നുള്ള നാല് മരണങ്ങളുടെ വിവരങ്ങള്‍ ഒരുമാസം മുമ്പുള്ളതാണ്. ലില്ലി ഭായി കഴിഞ്ഞ മാസം ആറാം തിയതി, പ്രിജി ഏഴാം തിയതി, രാജന്ദ്രന്‍ പതിനാലാം തിയതി, സോമന്‍ ഏഴാം തിയതി എന്നിങ്ങയൊണ് മരിച്ചത്. എന്നാല്‍ ഇവര്‍ കഴിഞ്ഞ ദിവസത്തെ മരണപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് പേരുകള്‍ പുറത്തുവിടുന്നത് സര്‍ക്കാര്‍ നിര്‍ത്തിയത്.






