സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ കെ.സുധാകരനെതിരേ വിജിലന്‍സ് അന്വേഷണം

♠ ഹരിത പി.വി
തിരുവനന്തപുരം: സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനെതിരേ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബ്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നും കെ.കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നുമാണ് പരാതി. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവാണ് പരാതിപ്പെട്ടത്. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കെ.കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് സുധാകരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് പരാതിയുണ്ട്. അതോടൊപ്പം കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണത്തില്‍ സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നും പ്രശാന്ത് ബാബു ആരോപിച്ചു. ഇത് സംബന്ധമായി പ്രശാന്ത് ബാബു വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനമടുത്തിട്ടുള്ളത്. പരാതി സത്യമെന്ന് ബോധ്യമായാല്‍ കേസെടുത്ത് തുടര്‍ അന്വേഷണം നടത്തും.






