കാവിഡ് വാക്‌സിന്‍ ട്രയല്‍ വളണ്ടിയര്‍മാരാകാന്‍ അവസരം

തലശ്ശേരി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അംഗീകാരം നല്‍കിയതും പ്രാരംഭ പഠനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതുമായ പുതിയ തരം കോവിഡ് വാക്‌സിന്‍ എത്രത്തോളം ഉപകാരപ്രദമാണെന്ന് കണ്ടു പിടിക്കാനുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്താനുള്ള അംഗീകാരം തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിച്ചിരിക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലില്‍ 12 വയസ്സിനു മുകളിലുള്ള ഇതുവരെ വാക്‌സിന്‍ എടുക്കാത്തവരും കോവിഡ് രോഗം പിടിപെടാത്തവരുമായ രണ്ടായിരത്തോളം വളണ്ടിയര്‍മാരെയാണ് ആവശ്യമുള്ളത്.
കോവിഡ് മഹാമാരിയോട് പൊരുതുവാനും മാനവരാശിയുടെ നന്മക്കായി പ്രവര്‍ത്തിക്കുവാനും താല്പര്യമുള്ള മഴുവന്‍ പേരും മുന്നണി പോരാളികളാകുവാന്‍ ലഭിക്കുന്ന അവസരം ഉപയോഗപ്പെടുത്തണമെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ അഭ്യര്‍ത്ഥിച്ചു.
താല്പര്യമുള്ളവര്‍ 04902399245, 04902399499 എന്നീ ഫോണ്‍ നമ്പറുകളില്‍ രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 4.00 മണിക്കുള്ളില്‍ ബന്ധപ്പെടാവുന്നതാണ്.






