പി.രാമകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ്

കണ്ണൂർ: മുൻ ഡി.സി.സി പ്രസിഡണ്ടും,പടയാളി പത്രാധിപനുമായിരുന്ന പി.രാമകൃഷ്ണൻ്റെ പേരിൽ ജവഹർ കൾച്ചറൽ ഫോറം തലശ്ശേരി ഏർപ്പെടുത്തിയ ഈ വർഷത്തെ രണ്ടാമതു പി.രാമകൃഷ്ണൻ മാധ്യമ സ്മാരക അവാർഡിന് കണ്ണൂർ ജില്ലയിലെ മാധ്യമ പ്രവർത്തകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി 1 മുതൽ 2021 ജൂൺ 30 വരെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ഫീച്ചറുകൾക്കാണ് അവാർഡ് നൽകുക.
അവാർഡിനർഹനാകുന്ന മാധ്യമ പ്രവർത്തകന് പതിനൊന്നായിരത്തി നൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി ഫലകവും നൽകി പൊന്നാട അണിയിച്ച് ആദരിക്കും. 2021 ആഗസ്റ്റ് 14 ന് പി.രാമകൃഷ്ണൻ്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ തലശ്ശേരിയിൽ വെച്ച് അവാർഡ് നൽകുന്നതാണ്.
അപേക്ഷകർ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പികൾ 2021 ജൂലായി 31 നകം കെ.ശിവദാസൻ, ആശ്വാസ്, പി ഒ നെട്ടുർ, തലശ്ശേരി 5, പിൻ: 670105, ഫോൺ: 9400451864 എന്ന വിലാസത്തിൽ അയക്കണം.






