ഓണ്‍ലൈന്‍ പഠനാവശ്യാര്ഥം മൊബൈല്‍ ഫോണുകള്‍ നല്‍കി

തലശ്ശേരി: തവ ജിദ്ദയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനാവശ്യാര്ഥം  മൊബൈല്‍ ഫോണുകള്‍ നല്‍കി. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്റെറി സ്‌കൂള്‍ തലശ്ശേരിയിലെയും കതിരൂര്‍ പഞ്ചായത്തിലെയും കോട്ടയം പഞ്ചായത്തിലെയും കുട്ടികള്‍ക്കാണ് തവ ജിദ്ദ ഫോണുകള്‍ നല്‍കിയത്.

തവ മെമ്പര്‍മാര്‍ കതിരൂര്‍ ഗവ. ഹയര്‍ സെക്കന്റെി സ്‌കൂള്‍ പ്രിന്‍സിപ്പലില്‍ പ്രകാശന്‍ മാസ്റ്റര്‍ക്ക് ഫോണുകള്‍ കൈമാറുന്നു.

കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തവ മെമ്പര്‍മാര്‍ കതിരൂര്‍ ഗവ. ഹയര്‍ സെക്കന്റെി സ്‌കൂള്‍ പ്രിന്‍സിപ്പലില്‍ പ്രകാശന്‍ മാസ്റ്റര്‍ക്ക് കൈമാറി. കോട്ടയം ഗ്രാമപഞ്ചായത്തില്‍ പമ്പായത്ത് വൈസ് പ്രസിഡന്റ് ധര്‍മജ ഫോണ്‍ ഏറ്റുവാങ്ങി ഫോണുകള്‍ കൈമാറി.

തലശേരി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാളിന് കെയര്‍ ആന്റ് ക്യൂര്‍ ഫൗണ്ടേഷന്‍ പ്രതിനിധികളും തവ ഭാരവാഹികളും ഫോണ്‍ കൈമാറുന്നു

ഗ്രാമപഞ്ചായത്ത് കൗണ്‍സിലര്‍ വിപിന്‍ ചന്ദ്, പഞ്ചായത്ത് സിക്രട്ടറി മഞ്ജുഷ, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷബ്‌ന എന്നിവര്‍ പങ്കെടുത്തു

പരിപാടികളില്‍ തവ ജിദ്ദ ഭാരവാഹികളായ സഫീര്‍ വി.സി, ഫൈസല്‍ നിട്ടൂര്‍, റാഫി സാഗര്‍, കെയര്‍ ആന്റ് ക്യൂര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് പി.എം.സി മൊയ്തു, ജന. സിക്രട്ടറി മുഹമ്മദ് നിസാര്‍. കെ.പി, സെക്രട്ടറി മുനീസ് അറയിലകത്ത് എന്നിവര്‍ പങ്കെടുത്തു.